പത്തനാപുരം ടൗണിലൂടെ പിൻവാതിൽ തുറന്നിട്ട നിലയിൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തിയത് യാത്രക്കാർക്കും മറ്റ് വാഹനയാത്രക്കാർക്കും വലിയ ഭീഷണിയായി.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുനലൂരിലേക്ക് സർവീസ് നടത്തിയ ബസിന്റെ പിൻവാതിൽ തുറന്നുകിടക്കുകയായിരുന്നു.
ഈ അവസ്ഥയിൽ ബസ് സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരും മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരും വാതിൽ അടയ്ക്കുന്നതിനായി ഉച്ചത്തിൽ വിളിച്ചുപറഞ്ഞെങ്കിലും ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.
റോഡരികിലൂടെ കടന്നുപോയ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ വലിയ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഒടുവിൽ പുനലൂർ റോഡിൽ എസ്ബിഐയ്ക്ക് സമീപം എത്തിയപ്പോഴാണ് ബസ് ജീവനക്കാർ സംഭവം ശ്രദ്ധിക്കുകയും വാതിൽ അടയ്ക്കുകയും ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

