ഇറാന്റെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന് സമീപം വ്യോമാക്രമണം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ഏകദേശം 10 സ്ഫോടനങ്ങൾ ഉണ്ടായതായാണ് വിവരം.
ഇതാദ്യമായാണ് ഈ തുറമുഖ മേഖലയിൽ അമേരിക്കൻ സൈന്യം നേരിട്ട് ആക്രമണം നടത്തുന്നത്. ഈ സംഭവവികാസങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ഗൗരവകരമാണ്.
പാക്കിസ്ഥാനെ ഒഴിവാക്കിക്കൊണ്ട് മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നേരിട്ട് ചരക്കുനീക്കം സാധ്യമാക്കുന്നതിനായി ഇന്ത്യ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള തുറമുഖമാണിത്. 2024 മേയിൽ ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെർമിനൽ പത്തുവർഷത്തേക്ക് ഇന്ത്യ പാട്ടത്തിനെടുത്തിരുന്നു.
മേഖലയിലെ ഇന്ത്യയുടെ വാണിജ്യ ലക്ഷ്യങ്ങൾക്ക് ഈ ആക്രമണം കനത്ത തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. ആക്രമണത്തെത്തുടർന്ന് തുറമുഖത്തെ ടവറുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മേഖലയിലെ വൈദ്യുതി വിതരണം ദീർഘനേരം തടസ്സപ്പെടുകയും ചെയ്തു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യുഎസ് സൈനിക നടപടി എന്ന് സൂചനയുണ്ട്. ഈ സംഭവത്തോടെ ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ കരാർ അസാധുവായതായാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

