കാസര്‍കോട് ജില്ലയിലെ കോടോം ബേളൂര്‍ പഞ്ചായത്തിലുള്ള എണ്ണപ്പാറ കല്ലുവളപ്പില്‍ അതീവ ദുരിതത്തിലായ ഒരു കുടുംബത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട
എലുമ്പിച്ചി (70) എന്ന വയോധികയും മകള്‍ ശാന്തയുമാണ് പട്ടിണിയിലും രോഗദുരിതത്തിലും ജീവിതം തള്ളിനീക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലായ അവസ്ഥയിലാണ് എലുമ്പിച്ചി.
ഇവരെ ശുശ്രൂഷിക്കേണ്ട ഉത്തരവാദിത്തം മകളായ ശാന്തയ്ക്കായതിനാല് മറ്റേതെങ്കിലും ജോലിക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
കുടുംബത്തിന്റെ നിത്യച്ചെലവുകള്‍ക്കും ചികിത്സയ്ക്കുമായി പലരോടും കടം വാങ്ങിയാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. “ചികിത്സാ സഹായത്തിന് സര്‍ക്കാരില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ലെന്ന് ശാന്ത പറയുന്നു.
മരുന്ന് വാങ്ങാന്‍ പോലും പണമില്ല. അമ്മയ്ക്ക് നല്ല ആഹാരം നല്‍കാനും സാധിക്കുന്നില്ല.
അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കാനും ആളില്ലാത്ത സ്ഥിതിയാണ്. പലരോടായി പണം കടം വാങ്ങിയാണ് ചെലവുകള്‍ നടത്തുന്നത്.
ഇങ്ങനെ എത്രകാലം തുടരുമെന്നറിയില്ല.” റേഷന്‍ കടയില്‍ നിന്ന് സൗജന്യമായി അരി ലഭിക്കുന്നുണ്ടെങ്കിലും, മരുന്നിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി പണം കണ്ടെത്താനാകാതെ ഈ കുടുംബം വലയുകയാണ്. സ്വയം തൊഴിലിനും ചികിത്സാ സഹായത്തിനുമായി മഹിളാ സമഖ്യാ സൊസൈറ്റി അധികൃതരെ സമീപിച്ചുവെങ്കിലും, നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും സഹായം ലഭിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
തങ്ങളുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് അധികൃതരും സുമനസ്സുകളും അടിയന്തരമായി സഹായം നല്‍കണമെന്നാണ് ശാന്തയുടെ അപേക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

