തന്റെ സിനിമാജീവിതത്തെ ചുറ്റിപ്പറ്റി സാമൂഹിക മാധ്യമങ്ങളിൽ ഏറെക്കാലമായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി ഉഷ ഹസീന രംഗത്ത്. താൻ സിനിമകളിൽ നിന്ന് അപ്രത്യക്ഷയാകാൻ കാരണം നടൻ മമ്മൂട്ടിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോടാണ് താരം പ്രതികരിച്ചത്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉഷ ഹസീന ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഉഷ ഹസീനയുടെ വാക്കുകൾ ഇങ്ങനെ:
“ഇടയ്ക്ക് ഞാൻ സ്കൂട്ടറിൽ യാത്ര ചെയ്ത ഒരു വീഡിയോ വൈറൽ ആയിരുന്നു.
ഇത് ആരാണെന്ന് അറിയാമോ എന്ന തലക്കെട്ടോടെ ഒരാൾ അത് ഇൻസ്റ്റയിൽ ഇട്ട് വൈറൽ ആയി. അതിന് വന്ന കമന്റുകളിൽ പലരും പറഞ്ഞത് മമ്മൂട്ടിയാണ് എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് എന്നായിരുന്നു.
പിന്നീട് ഒരു ചാനൽ അഭിമുഖത്തിൽ ആ കമന്റുകളെക്കുറിച്ച് എന്നോട് ചോദിച്ചു. ഞാൻ ഇങ്ങനെ കേട്ടിട്ടുണ്ട്.
ചില ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്. വിശ്വസനീയമായ സ്ഥലത്തുനിന്നാണ് എന്നോട് പറഞ്ഞത്.
അത് ഇന്നസെന്റ് ചേട്ടനോട് പറയുകയുമൊക്കെ ചെയ്തതാണ്. ഇനി അങ്ങനെ ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു.
അത് വലിയൊരു വിവാദമായി. പുള്ളിയുടെ പടങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കുന്നു എന്നതായിരുന്നു വിഷയം.
അത് പലരും പറഞ്ഞ് അറിഞ്ഞതുകൊണ്ട് ഞാൻ പറഞ്ഞതാണ്”. ഇക്കാര്യത്തെക്കുറിച്ച് മമ്മൂട്ടിയോട് നേരിട്ട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന്, അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
ഉഷ ഹസീനയുടെ വാക്കുകൾ:
“ചോദിച്ചിട്ടില്ല. മീറ്റിംഗിന് വരുമ്പോഴല്ലേ കാണുന്നുള്ളൂ.
കുറേക്കാലം പുള്ളിയുടെ കൂടെയൊന്നും അഭിനയിക്കുന്നില്ലായിരുന്നല്ലോ. കുറേ നാൾ എന്നോട് സംസാരിച്ചിട്ടില്ല.
പിന്നീട് സംസാരിച്ചിട്ടുമുണ്ട്. സുഖമില്ലാതെ ഇരുന്നപ്പോൾ ഞാൻ മെസേജ് ചെയ്തിരുന്നു.
എനിക്ക് റിപ്ലൈ അയച്ചിരുന്നു. ഞാനും ഹസ്ബന്റും കൂടി പാടുന്ന പാട്ടൊക്കെ അയച്ചുകൊടുക്കും.
അത് ഇഷ്ടപ്പെട്ടിട്ട് തിരിച്ച് മെസേജ് ഒക്കെ അയക്കാറുണ്ട്”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

