ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ മംഗളൂരു – ചെന്നൈ റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചു. ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ട്രെയിൻ സമയക്രമം
മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മൂർ സ്പെഷൽ എക്സ്പ്രസ് (06126) തിങ്കളാഴ്ചകളിൽ വൈകിട്ട് 4 മണിക്ക് മംഗളൂരുവിൽ നിന്നും പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10.55-ന് ചെന്നൈ എഗ്മൂറിൽ എത്തിച്ചേരും. മടക്കയാത്രയ്ക്കുള്ള ചെന്നൈ എഗ്മൂർ – മംഗളൂരു സെൻട്രൽ സ്പെഷൽ എക്സ്പ്രസ് (06125) ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.40-ന് മംഗളൂരുവിൽ എത്തും.
കോച്ചുകളുടെ ഘടന
ഈ ട്രെയിനിൽ രണ്ട് സെക്കൻഡ് എസി കോച്ചുകൾ, എട്ട് തേഡ് എസി കോച്ചുകൾ, ആറ് സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിങ്ങനെയാണ് സംവിധാനിച്ചിട്ടുള്ളത്. കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ
പാലക്കാട് ഡിവിഷന് കീഴിലുള്ള സ്റ്റോപ്പുകളിലെ സമയക്രമം താഴെ പറയുന്നതാണ്:
06126 ട്രെയിനിന്റെ സമയം:
മംഗളൂരു (4.00), കാസർകോട് (4.53), കാഞ്ഞങ്ങാട് (5.11), പയ്യന്നൂർ (5.34), കണ്ണൂർ (6.10), തലശ്ശേരി (6.31), വടകര (6.50), കോഴിക്കോട് (7.35), തിരൂർ (8.12), ഷൊർണൂർ (9.40), പാലക്കാട് ജംക്ഷൻ (11.00).
കൂടാതെ പോത്തന്നൂർ ജംക്ഷൻ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, ആർക്കോണം, പെരമ്പൂർ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. 06125 ട്രെയിനിന്റെ സമയം:
പാലക്കാട് ജംക്ഷൻ (11.58), ഷൊർണൂർ (2.10), തിരൂർ (2.50), കോഴിക്കോട് (3.40), വടകര (4.20), തലശ്ശേരി (4.42), കണ്ണൂർ (5.10), പയ്യന്നൂർ (5.42), കാഞ്ഞങ്ങാട് (6.30), കാസർകോട് (6.50), മംഗളൂരു സെൻട്രൽ (8.40).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

