കല്‍പ്പറ്റ: തന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസ പുനരധിവാസ പദ്ധതികളില്‍ സജീവമായി ഇടപെടുന്ന ഉന്നത ബിരുദധാരിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ടീം ഹെഡായി പ്രവര്‍ത്തിക്കുന്ന പ്രണവ് സി ഹരിയെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രണവ് മികച്ച അക്കാദമിക് പശ്ചാത്തലമുള്ള വ്യക്തിയാണ്.
അമിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍ എല്‍ ബി മൂന്നാം റാങ്കോടെ വിജയിച്ച അദ്ദേഹം നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയുമാണ്. കൂടാതെ, ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പിജി ഡിപ്ലോമയും മറ്റ് സര്‍ട്ടിഫിക്കേഷനുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് സ്റ്റാന്റേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസ്ക് മാനേജ്മെന്റ് ആന്റ് ക്വാളിറ്റി മാനേജ്മെന്റ് വിഭാഗത്തില്‍ ഒന്നാം റാങ്കോടെയാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. ഇത്രയും യോഗ്യതയുള്ള വ്യക്തിയെ കേവലം ഒരു ബിസിനസുകാരനായി മാത്രം ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു.
നിയമനവുമായി ബന്ധപ്പെട്ട നിലപാടുകളും മന്ത്രി വ്യക്തമാക്കി.
പ്രണവ് സി ഹരിയെ തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ഇതുവരെ ശുപാര്‍ശ ചെയ്തിട്ടില്ല. എന്നാല്‍, ഭാവിയില്‍ ആവശ്യമെങ്കില്‍ അത്തരം നടപടികളിലേക്ക് കടക്കുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ചില പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, അതിനെ വലിയ ഗൗരവത്തില്‍ കാണുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

