ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയ്ക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത ഭീഷണികളുമായി പ്രതിഷേധം. വിലാപയാത്രയിൽ പങ്കെടുത്ത ജനക്കൂട്ടം ട്രംപിനെ വധിക്കുമെന്ന് സൂചിപ്പിക്കുന്ന ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിക്കാണിച്ചു.
‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയ ചുവന്ന ബാനറുകൾ പ്രതിഷേധക്കാർ പ്രകടനത്തിനിടെ ഉയർത്തിയിരുന്നു. ഇതിനുപുറമെ, ‘ട്രംപിനെ വധിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളും വിലാപയാത്രയിൽ ദൃശ്യമായി.
ട്രംപിന്റെ തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിക്കുന്ന തരത്തിലുള്ള ബാനറുകളും ചിലർ ഉയർത്തിപ്പിടിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വിലാപയാത്രയിൽ പങ്കെടുത്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് പുറത്തുവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

