പഞ്ചാബിലെ ലുധിയാനയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാല് വയസ്സുകാരി ദാരുണമായി കൊല്ലപ്പെട്ടു. ഹൊഷിയാർപുരിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മകളാണ് ആക്രമണത്തിന് ഇരയായത്.
ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം നടന്നത്. യുപി സ്വദേശികളായ രാംജീവൻ-പ്രീതി ദമ്പതിമാരുടെ മകളായ ഗുൻഗുനിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
സംഭവദിവസം മാതാപിതാക്കൾ സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കുട്ടിയെ തൊട്ടടുത്തുള്ള മരച്ചുവട്ടിൽ ഇരുത്തിയിരുന്നു. ഈ സമയത്താണ് ഏഴോളം തെരുവുനായ്ക്കൾ കൂട്ടമായെത്തി കുട്ടിയെ ആക്രമിച്ചത്.
കുട്ടിയെ കടിച്ചുകീറിയ നായ്ക്കൾ ഏറെ ദൂരത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കളും സഹപ്രവർത്തകരും ഓടിയെത്തിയാണ് കുട്ടിയെ നായ്ക്കളുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഹൊഷിയാർപുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ചികിത്സയ്ക്കിടെ കുട്ടി മരണത്തിന് കീഴടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

