കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാൻ ഉടൻ തന്നെ തയാറാക്കുമെന്നും, ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് സ്കൂളിനെ ഉയർത്തുമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ചടങ്ങിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള ഭാസ്കരമേനോൻ മെമ്മോറിയൽ പുരസ്കാരവും ടൈനീസ്സീഡ് അവാർഡും വിതരണം ചെയ്തു.
എംജി യൂണിവേഴ്സിറ്റി ബി വൊ അഗ്രികൾച്ചർ റാങ്ക് ജേതാവായ ആഷിക സുനിൽ, മികച്ച വിജയം കരസ്ഥമാക്കിയ അലീന ഷിബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ അലൻ കുര്യാക്കോസ് മാത്യു (ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), പഞ്ചായത്ത് അംഗങ്ങളായ ദിവ്യ ദാമോദരൻ, കെ.ജി.ബിനു എന്നിവർ ആശംസകൾ നേർന്നു.
പൂർവ വിദ്യാർഥി സംഘടന ചെയർമാൻ പി.എസ്.രഘു, സ്കൂൾ പ്രിൻസിപ്പൽ ടി.സത്യൻ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.എസ്.ബിജീഷ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.എസ്.വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി സുനിത കെ. ജോസഫ്, വിദ്യാർഥി പ്രതിനിധി ദേവ ലക്ഷ്മി വി.
സജി തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

