കൊച്ചി മെട്രോയിൽ ലോകത്ത് ആദ്യമായി ഒരു ഹാക്കത്തോൺ സംഘടിപ്പിക്കപ്പെടുന്നു. 18-ാം തീയതി രാത്രി സാധാരണ സർവീസുകൾക്ക് ശേഷമാണ് മെട്രോ ട്രെയിൻ ഈ വ്യത്യസ്തമായ ദൗത്യത്തിനായി പാളത്തിലിറങ്ങുന്നത്.
കോഡെക്സ് നൈറ്റ് ലൈൻ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് ചാറ്റ് ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺ എഐയുടെ കോഡെക്സ് പ്ലാറ്റ്ഫോം കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത്. രാത്രി 11 മണിക്ക് വൈറ്റിലയിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ ആലുവ വരെയും പിന്നീട് തൃപ്പൂണിത്തുറ ചുറ്റി വീണ്ടും വൈറ്റിലയിലും എത്തിച്ചേരും.
ഈ രണ്ടു മണിക്കൂർ നീളുന്ന യാത്രയ്ക്കിടയിലാണ് മത്സരാർത്ഥികൾ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കേണ്ടത്. സങ്കീർണ്ണമായ കോഡിംഗിന് പകരം സ്വാഭാവിക ഭാഷയിലുള്ള നിർദ്ദേശങ്ങൾ (Prompts) ഉപയോഗിച്ച് സോഫ്റ്റ്വെയറുകൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് കോഡെക്സ്.
നഗര ഗതാഗതം, കമ്യൂണിറ്റി, പ്രൊഡക്ടിവിറ്റി, ബിസിനസ് ആൻഡ് ക്രിയേറ്റർ ടൂൾസ് എന്നീ നാല് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഹാക്കത്തോൺ നടക്കുക. യാത്ര പൂർത്തിയാക്കി തിരിച്ചെത്തുമ്പോൾ വിദഗ്ധ സമിതി ടൂളുകൾ പരിശോധിക്കുകയും മികച്ച 10 പ്രോജക്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്യും.
ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് പ്രോജക്ടുകൾക്ക് സമ്മാനങ്ങളും നൽകും. പരിപാടിയുടെ സംഘാടകനും കൊച്ചിയിലെ ഓപ്പൺ എഐ കോഡെക്സ് അംബാസഡറുമായ വൈശാഖ് സുരേഷ് വ്യക്തമാക്കിയത് പ്രകാരം, ഇതിനോടകം തന്നെ ആയിരത്തോളം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.
ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണ് ഹാക്കത്തോണിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

