വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി.
അബൂബക്കർ മുസ്ലിയാർ രംഗത്ത്. സ്ത്രീകൾക്ക് സമൂഹത്തിൽ രണ്ടാം സ്ഥാനം നൽകിയിട്ടില്ലെന്നും പെൺകുട്ടികൾക്കായി മാത്രം മദ്രസകളും സ്കൂളുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ ജില്ലാ മീലാദ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേവ്വേറെ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അനാഥരായ പെൺകുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം അവർക്ക് സൗജന്യമായി ഭക്ഷണവും വസ്ത്രവും മരുന്നും നൽകിവരുന്നുണ്ട്.
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് വാദിക്കുന്നവരല്ല തങ്ങളാരും. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകി എന്ന് പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്.
ഇസ്ലാം മതം അത്തരം നിലപാടുകൾ സ്വീകരിക്കുന്നില്ലെന്നും, നിരവധി സ്ത്രീകൾക്ക് മികച്ച വിദ്യാഭ്യാസവും അവസരങ്ങളുമാണ് സംഘടന നൽകി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

