ലണ്ടനില്‍ കഴിഞ്ഞ 17 വര്‍ഷമായി തുടരുന്ന വൈഫ് കാരിയിങ് മത്സരം ഇത്തവണയും ഏറെ ശ്രദ്ധേയമായി. സറെയിലെ ഡോര്ക്കിംഗിലുള്ള കുന്നിന്‍പ്രദേശത്ത് കടുത്ത മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയും വകവെക്കാതെയായിരുന്നു മത്സരം അരങ്ങേറിയത്.
ഫിന്‍ലന്‍ഡില്‍ നിന്നുള്ള തേമു-യാറ്റ ദമ്പതികള്‍ ഇത്തവണത്തെ വിജയികളായി. വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് പരമ്പരാഗത രീതിയില്‍ തയ്യാറാക്കിയ ബാരല്‍ മദ്യമാണ്.
വൈക്കിംഗ് ചരിത്രവുമായി ബന്ധപ്പെട്ട ഈ വിനോദത്തിന് യുകെയില്‍ വലിയ ജനപ്രീതിയുമുണ്ട്.
പങ്കാളികളെ മാത്രമല്ല, സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ചുമലിലേറ്റി മത്സരത്തില്‍ പങ്കെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. 380 മീറ്റര്‍ നീളമുള്ള ദുര്‍ഘടമായ ട്രാക്കിലൂടെയാണ് മത്സരാര്‍ത്ഥികള്‍ കുതിക്കേണ്ടത്.
വഴിയിലുടനീളം വൈക്കോല്‍ കൂനകളും മറ്റ് തടസ്സങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ കാണികള്‍ വാട്ടര്‍ ഗണ്ണുകള്‍ ഉപയോഗിച്ചും ബക്കറ്റുകളില്‍ വെള്ളം കോരി ഒഴിച്ചും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.
മത്സരത്തില്‍ പങ്കാളിയെ ചുമക്കുന്ന രീതിക്ക് നിബന്ധനകളില്ല. എങ്കിലും, ചുമലില്‍ കിടക്കുന്നയാള്‍ തലകീഴായി കാലുകള്‍ ഓടുന്നയാളുടെ മുഖത്തിന് മുന്നില്‍ ക്രോസ്സ് ചെയ്ത് കിടക്കുന്ന ശൈലിയാണ് ഭൂരിഭാഗം പേരും പിന്തുടരുന്നത്.
മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന ചുമക്കപ്പെടുന്ന വ്യക്തിക്ക് ചുരുങ്ങിയത് 50 കിലോഗ്രാം ഭാരം ഉണ്ടായിരിക്കണം എന്നതാണ്.
ഭാരം കുറവാണെങ്കില്‍ അധികഭാരം ചുമന്ന് 50 കിലോ തികയ്ക്കേണ്ടതുണ്ട്. യുകെയില്‍ നടക്കുന്ന ഈ വിനോദത്തിന് ഫിന്‍ലന്‍ഡാണ് ജന്മസ്ഥലം.
1996-ലാണ് ഫിന്‍ലന്‍ഡില്‍ ആദ്യമായി ലോക ചാമ്പ്യന്‍ഷിപ്പ് നടന്നത്. നിലവില്‍ അമേരിക്കയും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ കായിക വിനോദം നടന്നുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

