മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ എന്ന ഔദ്യോഗിക വേഷത്തിൽ നിന്നും അഭിനയലോകത്തേക്കെത്തിയ ബിന്നി, ബിഗ് ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥിയെന്ന നിലയിലും ശ്രദ്ധേയയായിരുന്നു.
ഭർത്താവും നടനുമായ നൂബിൻ ബെന്നിയ്ക്കൊപ്പം താരം പങ്കുവെച്ച പുതിയ ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഹൈന്ദവ ആചാരപ്രകാരമുള്ള വധൂവരന്മാരുടെ വേഷവിധാനങ്ങളിലാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിജയ് ദേവരക്കൊണ്ടയുടെ ശൈലിയിലുള്ള ആഭരണങ്ങൾ അണിഞ്ഞാണ് നൂബിൻ ബെന്നി എത്തിയത്. ബിന്നി തന്റെ സ്വന്തം ബ്രാൻഡായ മോഹിക്യു ബൈ ബിന്നിയിലെ സാരിയാണ് ഈ വിശേഷാവസരത്തിനായി തിരഞ്ഞെടുത്തത്.
തന്റെ ഈ പുതിയ വേഷത്തെക്കുറിച്ച് ബിന്നി സെബാസ്റ്റ്യൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ”ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ക്രിസ്ത്യൻ പെൺകുട്ടിയാണ് ഞാൻ. പക്ഷേ, പരമ്പരാഗത രീതിയിൽ അണിഞ്ഞൊരുങ്ങിയ ഒരു ഹിന്ദു മണവാട്ടിയുടെ ഭംഗി എന്നെ എപ്പോഴും ആകർഷിച്ചിരുന്നു.
മനോഹരമായ ഒരു കാഞ്ചീപുരം സാരിയുടുത്ത്, ടെംപിൾ ജ്വല്ലറിയും അണിഞ്ഞ്, ഒരു പെർഫെക്റ്റ് ബ്രൈഡൽ മേക്കപ്പിൽ ഒരു ഹൈന്ദവ വധുവായി സ്വയം കണ്ണാടിയിൽ കാണാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത പെൺകുട്ടികൾ കാണില്ല. ഞാനും അങ്ങനെ സ്വപ്നം കണ്ടിരുന്ന ആളാണ്.വർഷങ്ങളോളം ആ സ്വപ്നം എന്റെ മനസിലുണ്ടായിരുന്നു.
ഒടുവിൽ എന്റെ ഭർത്താവാണ് അത് സഫലമാക്കിയത്. ഈ സ്നേഹം ഒരിക്കൽ കൂടി ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു- തികച്ചും പരമ്പരാഗത ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹചടങ്ങ് തന്നെ ഞങ്ങൾ നടത്തി.
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വെഡ്ഡിംഗ് ക്യാംപെയ്നാണ് ഞങ്ങൾക്ക് പ്രചോദനമായത്. അവർ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും കസ്റ്റം-മെയ്ഡ് ആയതുകൊണ്ടും ലക്ഷങ്ങൾ വിലമതിക്കുന്നതുകൊണ്ടും അത്തരത്തിലൊന്ന് വാങ്ങാൻ കഴിയില്ലെന്ന് അറിയാമായിരുന്നു.
എങ്കിലും ഞങ്ങളുടെതായ ശൈലിയിൽ, ഒരുപാട് ആഗ്രഹിച്ചാണ് ഇത് നടത്തിയത്. ഈ ദിവസം ഞാൻ അണിഞ്ഞത് എന്റെ സ്വന്തം ബ്രാൻഡിന്റെ സാരിയാണ് എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകിയ മറ്റൊരു കാര്യം.
ആ ഒരു ഫീലിംഗ് വാക്കുകൾക്ക് അപ്പുറമാണ്!”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

