തൃശ്ശൂർ ചിയ്യാരത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് അനാവശ്യമായി നിർത്തി ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയതായി പരാതി ഉയരുന്നു. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്.
യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ്, സ്റ്റോപ്പില്ലാത്ത സ്ഥലത്ത് റോഡരികിലേക്ക് ഒതുക്കി നിർത്തിയ ശേഷം ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് വഴിയരികിലെ കടയിൽ നിന്ന് മുറുക്കാൻ വാങ്ങിയ ശേഷം ഇദ്ദേഹം തിരികെ ബസിൽ കയറി യാത്ര തുടരുകയായിരുന്നു.
ഈ സമയം എതിർവശത്തുള്ള ഹോട്ടലിലുണ്ടായിരുന്ന ഒരു യുവാവ് സംഭവം മൊബൈൽ ഫോണിൽ പകർത്തുകയും ദൃശ്യങ്ങൾ പുറത്തുവിടുകയുമായിരുന്നു. യാത്രക്കാരുമായി പോകുമ്പോൾ ഇത്തരം നടപടികൾ സ്വീകരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

