പാലക്കാട് ജില്ലയിലെ കോങ്ങാട് പുളിയൻകാട് പണ്ടാരത്തൊടി വീട്ടിൽ രാകേഷ് (30) തന്റെ കുഞ്ഞിന് നൽകിയ വ്യത്യസ്തമായ പേര് ഇപ്പോൾ കൗതുകമായി മാറിയിരിക്കുകയാണ്. കുട്ടിക്കാലം മുതൽ കായിക രംഗത്തോട് വലിയ അഭിനിവേശം പുലർത്തുന്ന രാകേഷ്, തന്റെ മകന് ലോകമെമ്പാടുമുള്ള ആരാധകരുള്ള രണ്ട് കായിക താരങ്ങളുടെ പേര് നൽകാൻ തീരുമാനിക്കുകയായിരുന്നു.
ജൂലൈ 1-ന് ഉത്രാടം നക്ഷത്രത്തിൽ ജനിച്ച കുഞ്ഞിന് ‘ലയണൽ സച്ചിൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെയും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ എന്നിവരുടെയും പേരുകൾ കൂട്ടിയിണക്കിയാണ് ഈ പേര് രൂപപ്പെടുത്തിയത്.
രാകേഷിന്റെ തീരുമാനത്തിന് അദ്ദേഹത്തിന്റെ ജീവിതപങ്കാളി ദൃശ്യയും പൂർണ്ണ പിന്തുണ നൽകി. ചില ബന്ധുക്കൾ ഈ പേരിടുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ഇരുവരും.
കുഞ്ഞ് ജനിക്കുന്നതിന് മുൻപേ പേര് നിശ്ചയിച്ചിരുന്നതിനാൽ, ആശുപത്രിയിലെ ജനന രജിസ്റ്ററിൽ തന്നെ ‘ലയണൽ സച്ചിൻ’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. ഇൻകസ് ഫാർമയിൽ ഏരിയ സെയിൽസ് മാനേജറായി ജോലി ചെയ്യുന്ന രാകേഷിന്, ഡോക്ടേഴ്സ് ദിനമായ ജൂലൈ 1-ന് തന്നെയാണ് മകൻ പിറന്നതെന്നതും മറ്റൊരു പ്രത്യേകതയായി.
ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥയാണ് ദൃശ്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

