പാലക്കാട് ജില്ലയെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ വിധി പ്രസ്താവം ഇന്ന് നടക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ അന്തിമ വിധി പുറപ്പെടുവിക്കുന്നത്.
പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അദ്ദേഹത്തിന്റെ മാതാവ് ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര എന്ന വ്യക്തി മാത്രമാണ് ഏക പ്രതി. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് കോടതി വിധിയിലേക്ക് കടക്കുന്നത്.
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ താമസിച്ചിരുന്ന സുധാകരനെയും ലക്ഷ്മിയെയും പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും കൊല്ലപ്പെട്ട
സുധാകരന്റെ മക്കളും. നേരത്തെ, 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലും ഇതേ പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ആ കേസിൽ പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു.
ഈ കൊടും കുറ്റവാളി നടത്തിയ ക്രൂരമായ ഇരട്ടക്കൊലപാതകം അന്ന് വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

