പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം (PMOS/PCOS) എന്നത് കേവലം ഒരു ശാരീരിക അവസ്ഥ മാത്രമല്ലെന്നും, അത് സ്ത്രീകളുടെ മാനസികാരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിയുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ, ഇൻസുലിൻ പ്രതിരോധം, ജീവിതശൈലീ ക്രമക്കേടുകൾ എന്നിവയ്ക്ക് പുറമെ, ബാല്യകാലത്തുണ്ടാകുന്ന മോശം അനുഭവങ്ങൾ പിഎംഒഎസ് സാധ്യത വർധിപ്പിക്കുന്നുവെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
പഠനത്തിന്റെ പശ്ചാത്തലം അമേരിക്കയിലും കാനഡയിലുമായി പതിനായിരക്കണക്കിന് സ്ത്രീകളിൽ നടത്തിയ PRESTO പഠനമാണ് ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. കുട്ടിക്കാലത്ത് നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങൾ, ആഘാതകരമായ അനുഭവങ്ങൾ, മാതാപിതാക്കളുടെ അമിതമായ അച്ചടക്ക നടപടികൾ, കുടുംബാംഗങ്ങൾക്കിടയിലെ നിരന്തരമായ സംഘർഷങ്ങൾ, വീടുകളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ ഭാവിയിൽ സ്ത്രീകളിൽ പിഎംഒഎസ് ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്രീയ കാരണം ശരീരത്തിന്റെ എൻഡോക്രൈൻ പ്രവർത്തനങ്ങളെയും ഹോർമോൺ നിയന്ത്രണത്തെയും ഇത്തരം ബാല്യകാല അനുഭവങ്ങൾ ഗുരുതരമായി ബാധിക്കുന്നു. ഹൈപ്പോതലാമിക്-പിറ്റിയൂട്ടറി-അഡ്രിനാലിൻ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, ശരീരത്തിലെ കോർട്ടിസോൾ അളവ് ഉയർത്തുകയും നീർവീക്കം അഥവാ ഇൻഫ്ളമേഷൻ വർധിപ്പിക്കുകയും ചെയ്യുന്നു.
ഇതാണ് പിഎംഒഎസ് എന്ന അവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. പ്രതിരോധ മാർഗ്ഗങ്ങൾ പിഎംഒഎസ് ബാധിതരായ സ്ത്രീകൾ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് മുൻഗണന നൽകണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
കൈകാര്യം ചെയ്യാൻ കഴിയാത്തവിധം സമ്മർദ്ദം വർധിക്കുമ്പോൾ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്. ചികിത്സയുടെ ഭാഗമായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒമേഗ-3, CoQ10 തുടങ്ങിയ സപ്ലിമെന്റുകൾ കൃത്യമായി കഴിക്കുക.
ഭക്ഷണക്രമത്തിൽ മഗ്നീഷ്യം അടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതും, രാത്രി വൈകിയുള്ള അമിതഭക്ഷണശീലം ഒഴിവാക്കി ഉറക്കത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

