കൊച്ചിയിൽ ഓട്ടോറിക്ഷയിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പനങ്ങാട് സ്വദേശിയായ മിഥുൻ ആണ് പൊലീസിന്റെ പിടിയിലായത്.
വൈറ്റിലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഓട്ടോറിക്ഷയിൽ കയറിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യാത്രയ്ക്കിടെ വാഹനം വഴിതിരിച്ചുവിട്ട
പ്രതി, പനങ്ങാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിക്രമത്തിനിടെ യുവതി ബഹളം വെച്ചതോടെ ഇയാൾ ഇവരെ അടുത്തുള്ള ഒരിടത്ത് ഇറക്കിവിട്ട
ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസിന് തുടക്കത്തിൽ വലിയ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു.
പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണ സംഘത്തെ ഏറെ ബുദ്ധിമുട്ടിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ, ഇയാൾ എറണാകുളം ചിറ്റൂർ ഭാഗത്ത് ഉണ്ടെന്ന വിവരം ലഭിച്ചു.
ഈ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

