കെഎസ്ആർടിസി ബസിൽ വെച്ച് യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തൃശൂർ കുന്നംകുളം പൊലീസാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
തൃശൂരിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം അരങ്ങേറിയത്. കഴിഞ്ഞ ജൂൺ 29-ാം തീയതി വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ബസിനുള്ളിൽ വെച്ച് പ്രതി മോശമായി പെരുമാറിയതിനെത്തുടർന്ന് യുവതി ഉടൻ തന്നെ ബഹളം വെച്ചിരുന്നു. എന്നാൽ, പ്രതി പെട്ടെന്നുതന്നെ ബസിൽ നിന്ന് ഇറങ്ങിയോടുകയും മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.
സംഭവസ്ഥലത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് പ്രതിയെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987134, 9497980543 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങളും തിരിച്ചറിയൽ രേഖകളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും കുന്നംകുളം പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

