മുന്‍ എംഎല്‍എമാരായ ടി കെ ഗോവിന്ദന്, വി കുഞ്ഞികൃഷ്ണന് എന്നിവരെ സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന് നടത്തിയ പ്രസ്താവന പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. ഇരുവരും തങ്ങളുടെ തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരാമെന്നായിരുന്നു എം വി ജയരാജന് ഒരു പ്രാദേശിക മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ഈ നിലപാട് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയതോടെ, വിഷയത്തില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രംഗത്തെത്തി. എം വി ജയരാജന് നടത്തിയ പ്രതികരണം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് എം വി ഗോവിന്ദന് വ്യക്തമാക്കി.
വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും, ജയരാജന്റെ വാക്കുകള്‍ പാര്‍ട്ടിയുടെ ഭാഗമായുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായതെന്ന കാര്യത്തില്‍ നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

