ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസിൽ നിലവിലുണ്ടായിരുന്ന ക്രിമിനൽ കേസ് നിയമപരമായി നിലനിൽപ്പില്ലാത്തതാണെന്ന് യുഎസ് നീതി വകുപ്പ് ഫെഡറൽ കോടതിയെ അറിയിച്ചു. കേസ് തുടരുന്നത് നയതന്ത്രതലത്തിൽ തിരിച്ചടികൾക്ക് കാരണമാകുമെന്നും നീതി വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഗൗതം അദാനി ഉൾപ്പെടെയുള്ള എട്ടുപേർക്കെതിരെയുള്ള കേസ് യുഎസ് നിയമപരിധിയിൽ വരുന്നതല്ലെന്നും, ഇത് ഒരു വർഷം മുൻപേ തന്നെ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി മേയ് മാസത്തിൽ തന്നെ നീതി വകുപ്പ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിന് ആസ്പദമായ സംഭവങ്ങളിൽ ആർക്കും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നതും അധികൃതർ എടുത്തുപറയുന്നു.
ക്രിമിനൽ കേസ് പിൻവലിക്കാനുള്ള തീരുമാനത്തിൽ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി വിശദീകരണം തേടിയ സാഹചര്യത്തിലാണ് നീതി വകുപ്പ് ഔദ്യോഗികമായി മറുപടി നൽകിയത്. 2024-ൽ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലയളവിലാണ് ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ കൈക്കൂലി, വഞ്ചനാക്കുറ്റങ്ങൾ ചുമത്തിയത്.
ഇന്ത്യയിലെ സൗരോർജ പദ്ധതികൾക്കായി കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയ വിവരം മറച്ചുവെച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു ആരോപണം. ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട
റിപ്പോർട്ടിനെത്തുടർന്നാണ് ഈ വിവാദങ്ങൾ ഉടലെടുത്തത്. ഇത് അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ മൂല്യത്തെയും കാര്യമായി ബാധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

