തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ കെ ജെ ബോസ് അണിയിച്ചൊരുക്കുന്ന പുതിയ ചലച്ചിത്രം മോഹിതയുടെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു. സീനു സിദ്ധാർത്ഥ്, ശ്രദ്ധ ജോസഫ്, ആദിൽ ഷാജഹാൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനീത വി നിർവഹിച്ചു. ചടങ്ങിൽ അഞ്ചാം വാർഡ് മെമ്പർ അഞ്ജു ആദ്യ ക്ലാപ്പടിച്ചു.
എം2ബി2 മൂവി മേക്കഴ്സിന്റെ ബാനറിൽ ബാബുരാജ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ സുനിൽ നെല്ലായി, എ എസ് ദിനേശ്, ബാബുരാജ്, സിമി സജീവ്, അഖില, രാജൻ സിത്താര, ശ്രീകുമാർ ഹരിപ്പാട്, വിജയ് പി, അരുൺ സോമസുന്ദരം, രഞ്ജിത്ത് കലാഭവൻ, ഡെൻസി, അമൃത് പപ്പൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ഉത്പൽ വി നായനാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് എ എസ് ദിനേശ്, കെ ജെ ബോസ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സുഭാഷ് ചേർത്തല എഴുതിയ വരികൾക്ക് അനീഷ് ഇന്ദിര വാസുദേവ് സംഗീതം പകരുന്നു.
ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ:
എഡിറ്റർ- ജ്യോതിഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിമി സജീവ്, ആർട്ട്- ടി ജി ഗോപി, മേക്കപ്പ്- മനോജ് അങ്കമാലി, കോസ്റ്റ്യൂംസ്- ബുസി ബി ജോൺ, കൊറിയോഗ്രാഫി- ഡോ. സുനിൽ നെല്ലായി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നസീർ ധർമ്മജൻ, പ്രൊഡക്ഷൻ കൺട്രോളർ- ജോസ് വരാപ്പുഴ, സ്റ്റിൽസ്- സജീവ് മണപ്പുറം, ക്രിയേറ്റീവ് ഹെഡ്- സജിത മഠത്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- ഷൈജു പി, അസിസ്റ്റന്റ് ഡയറക്ടർ- ഷാലി അഞ്ജന, രാജി, രാജഗോപാൽ.
ഡിസൈൻ- ആദിൽ, പി ആർ ഒ- അഞ്ജു അഷറഫ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

