തിരുവനന്തപുരം വെങ്ങാനൂരിലെ സ്വര്‍ണ പണയ സ്ഥാപനത്തിലുണ്ടായ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട സംഭവത്തില്‍ ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു.
വെങ്ങാനൂര്‍ സ്വദേശിനിയായ അഞ്ജു (28) ആണ് മരണപ്പെട്ടത്. നെല്ലിവിള സൂര്യ ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇവര്‍.
സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ടുപേരും ചേര്‍ന്ന് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ 30-ാം തീയതി സ്ഥാപനത്തിനുള്ളില്‍ വെച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഷേക്കില്‍ എലിവിഷം കലര്‍ത്തി കഴിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ജു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

