രാജ്യത്ത് നിലനിന്നിരുന്ന പാചകവാതക വിതരണത്തിലെ പ്രതിസന്ധികൾ ഏഴ് ദിവസത്തിനുള്ളിൽ പരിഹരിക്കാൻ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജസ്ഥാനിൽ നടന്ന ചടങ്ങിൽ രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് റിഫൈനറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ വലിയ അസ്ഥിരത സൃഷ്ടിച്ചുവെന്നും, ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണ് ഉയർത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഘട്ടങ്ങളിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്താൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചുവെങ്കിലും, കൃത്യമായ സമയത്ത് നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാരിന് കഴിഞ്ഞു.
ഇതിലൂടെ പാചകവാതകത്തിന്റെ ലഭ്യതയും വിതരണവും കാര്യക്ഷമമായി ഉറപ്പുവരുത്താൻ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. പി.എൻ.ജി വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും സർക്കാർ ഊന്നൽ നൽകുന്നുണ്ടെന്നും നരേന്ദ്ര മോദി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

