വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗുരുതരമായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷം രംഗത്ത്.
സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികൾ അദാനി ഗ്രൂപ്പിന് അമിത പരിഗണന നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ശക്തമായ വിമർശനം ഉന്നയിച്ചു. ബിജെപി ഭരണത്തിന് കീഴിൽ കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകുന്ന അതേ പരിഗണനയാണ് കേരളത്തിലും ലഭിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ അദാനിയുടെ വക്താവായി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നടന്നിട്ടുള്ള ഓഹരി കൈമാറ്റം സെബി (SEBI) നിർദേശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാരിനെപ്പോലും അറിയിക്കാതെ ഇത്തരം സുപ്രധാനമായ ഓഹരി കൈമാറ്റം നടത്താൻ അദാനി ഗ്രൂപ്പിന് ധൈര്യം ലഭിച്ചത് എവിടെ നിന്നാണെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. ഈ ഇടപാടിൽ ദുരൂഹതയുണ്ടെന്നും, മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ച കച്ചവടമാണിതെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിന്റെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

