ദേശീയപാത വികസനത്തിന്റെ ഭാഗമായി തുറവൂർ ജംക്ഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അധികൃതർ ഗതാഗത നിയന്ത്രണങ്ങൾ പരിഷ്കരിച്ചു. ജംക്ഷനിൽ നിന്നു തെക്ക് ഭാഗത്തേക്കുള്ള തൂണിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജംക്ഷനിലെ യു-ടേണുകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം, തൈക്കാട്ടുശേരിയിൽ നിന്നു തുറവൂർ വഴി കൊച്ചി ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ ജംക്ഷനിൽ നിന്നു അര കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ച് വേണം യു-ടേൺ എടുക്കാൻ.
അതുപോലെ, തെക്ക് ഭാഗത്ത് നിന്ന് തൈക്കാട്ടുശേരി റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ, തുറവൂർ ജംക്ഷൻ പിന്നിട്ട
ശേഷം തുറവൂർ ഗവ. ആശുപത്രിക്ക് സമീപത്തുള്ള യു-ടേൺ ഉപയോഗിക്കണം.
ജംക്ഷൻ വഴി കടന്നുപോകേണ്ട വാഹനങ്ങളെ ഇരുവശങ്ങളിലെയും സർവീസ് റോഡുകളിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്.
ജംക്ഷനിലെ ബസ് സ്റ്റോപ്പിന്റെ സ്ഥാനം ഗതാഗത തടസ്സത്തിന് പ്രധാന കാരണമായി മാറിയിട്ടുണ്ട്. തെക്കിൽ നിന്നു വടക്കോട്ട് എത്തുന്ന കെഎസ്ആർടിസി ബസുകൾ യാത്രക്കാരെ ഇറക്കുന്നതിനായി റോഡിൽ നിർത്തുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇതിന് പരിഹാരമായി പടിഞ്ഞാറ് വശത്തുള്ള കാനയുടെ അരികിൽ താൽക്കാലിക ബസ് ബേ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. മുൻപ് പൊലീസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ ഫലം കാണാത്തതിനെ തുടർന്നാണ് ഇപ്പോൾ പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

