താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിർണായകമായ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് നടി ശ്വേത മേനോൻ. സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തി.
ശ്വേത മേനോൻ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം, നിലവിൽ അഡ്ഹോക്ക് കമ്മിറ്റിക്ക് യോഗങ്ങൾ ചേരുന്നതിനോ പ്രമേയങ്ങൾ പാസാക്കുന്നതിനോ അനുവാദമില്ല.
ഹർജി ഈ മാസം പതിമൂന്നാം തീയതി കോടതി വീണ്ടും പരിഗണിക്കും. സംഘടനയുടെ നിയമാവലിയിൽ ഇത്തരം ഒരു അഡ്ഹോക്ക് കമ്മിറ്റിയെക്കുറിച്ച് പരാമർശിക്കുന്നില്ലെന്നും, അതിനാൽ തന്നെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കമ്മിറ്റിക്ക് അധികാരമില്ലെന്നുമാണ് ശ്വേത മേനോൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, താൻ നിരപരാധിത്വം തെളിയിക്കാതെ സംഘടനയിൽ നിന്നും പടിയിറങ്ങില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയിട്ടുണ്ട്. താൻ രാജിക്കത്ത് കൈമാറിയിട്ടില്ലെന്നും, സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അവർ പരസ്യമാക്കുകയും ചെയ്തു.
അമ്മയുടെ ബൈലോയിൽ ഇത്തരമൊരു കമ്മിറ്റിയെക്കുറിച്ച് പറയുന്നില്ലെന്ന് അവർ ആവർത്തിക്കുന്നു. സംഘടനയ്ക്കുള്ളിലെ ഈ തർക്കം കടുത്ത ഭരണപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിലവിലെ ഭരണസമിതി തുടരണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, രാജിക്കത്ത് നൽകിയവർ ഉടൻ അത് ഔദ്യോഗികമായി കൈമാറണമെന്ന് അഡ്ഹോക്ക് കമ്മിറ്റിയെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നു. ഇതിനിടെ മുൻ ഭരണസമിതിയിലുണ്ടായിരുന്ന ജോയ് മാത്യു, കൈലാഷ്, ചേർത്തല ജയൻ എന്നിവർ രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

