2018-ൽ കോവളം പനത്തുറയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി ഇലീസ, തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.ഡി.
സതീശനെ സന്ദർശിച്ചു. തന്റെ കുടുംബം കടന്നുപോയ അതീവ ദുഃഖകരമായ സാഹചര്യങ്ങളിൽ തങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും അന്വേഷണത്തിൽ കാണിച്ച ജാഗ്രതയ്ക്കും ഇലീസ മുഖ്യമന്ത്രിയോട് നന്ദി രേഖപ്പെടുത്തി.
സന്ദർശനത്തിനിടെ ചില പ്രധാന ആവശ്യങ്ങളും ഇലീസ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാണാതാകുന്നവരെ കണ്ടെത്താൻ പ്രത്യേക പോലീസ് വിഭാഗം രൂപീകരിക്കുക, ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ഇടപെടുക, കൊല്ലപ്പെട്ട
യുവതിയുടെ സ്മരണയ്ക്കായി ഒരു സ്മാരകം നിർമ്മിക്കുക എന്നിവയാണ് ഇവർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ. വിഷയത്തിൽ സർക്കാർ അനുഭാവപൂർവമായ നിലപാടാണ് സ്വീകരിക്കുന്നത്.
കൊല്ലപ്പെട്ട യുവതിയുടെ ഓർമ്മയ്ക്കായി കോവളത്ത് ഹരിത കോർണർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
മുൻപ് കേരളത്തിലെ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ പിന്തുണച്ച് ഇലീസ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ആയുർവേദ ചികിത്സയ്ക്കായി സഹോദരിയോടൊപ്പം കേരളത്തിലെത്തിയ യുവതിയെ 2018 മാർച്ച് 14-നാണ് പ്രഭാതസവാരിക്കിടെ കാണാതായത്.
വലിയ പ്രതിഷേധങ്ങൾക്കും തിരച്ചിലുകൾക്കും ഒടുവിൽ ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. കേസിൽ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

