കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി. സംഭവത്തിൽ മകൾക്ക് ദാരുണാന്ത്യം സംഭവിച്ചു.
കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് ദുരന്തം നടന്നത്.
സംഭവസമയത്ത് ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മരിച്ച ചിത്രലേഖ മാനസിക അസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയായിരുന്നു.
ബന്ധുക്കളും അയൽക്കാരും ഇവരുമായി ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്.
ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ അമ്മ ലക്ഷ്മിയെ ജീവനോടെ പുറത്തെടുക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

