ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി വിശേഷിപ്പിക്കപ്പെടുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) മൂന്നാമത് എഡിഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. പരിപാടിയുടെ വെബ്സൈറ്റ് പ്രകാശനം മുഖ്യമന്ത്രി വി.ഡി.
സതീശൻ നിർവഹിച്ചു. ചടങ്ങിൽ ഡബ്ല്യുഎൽഎഫ് രക്ഷാധികാരിയും മന്ത്രിയുമായ ടി.
സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ തിയതികളും വേദിയും
ഈ വർഷത്തെ സാഹിത്യോത്സവം ഡിസംബർ 20, 21, 22, 23 തീയതികളിൽ മാനന്തവാടി ദ്വാരകയിലാണ് സംഘടിപ്പിക്കുന്നത്.
ഡിസംബർ 20-ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ബിനാലെ മാതൃകയിൽ ഒന്നിടവിട്ട വർഷങ്ങളിൽ വയനാട് ആസ്ഥാനമായി നടത്തുന്ന ഈ സാഹിത്യ സംഗമം സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖരെ ഒരു കുടക്കീഴിൽ അണിനിരത്തുന്നു.
ചർച്ചാ വിഷയങ്ങൾ
രാജ്യാന്തര തലത്തിലുള്ള അക്കാദമിക കോൺഫറൻസുകൾ, വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങൾ, എഴുത്തുകാരുമായുള്ള മുഖാമുഖം എന്നിവ ഈ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം, ആദിവാസി-കർഷക വിഭാഗങ്ങളുടെ ഉപജീവന അവകാശങ്ങൾ തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ഫെസ്റ്റിവലിൽ സജീവ ചർച്ചയാകും.
പ്രമുഖ എഴുത്തുകാരൻ വി.എച്ച്. നിഷാദ്, പത്രപ്രവർത്തക ലീന ഗീതാ രഘുനാഥ് എന്നിവരാണ് ഇത്തവണത്തെ ഫെസ്റ്റിവൽ ക്യുറേറ്റർമാർ.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി wlfwayanad.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ചടങ്ങിൽ എംഎൽഎമാരായ ഉഷ വിജയൻ, ഐ.സി.
ബാലകൃഷ്ണൻ, ഫെസ്റ്റിവൽ ഡയറക്ടറും മുതിർന്ന പത്രപ്രവർത്തകനുമായ ഡോ. വിനോദ് കെ.
ജോസ്, തിരുവനന്തപുരം നഗരസഭാ കൗൺസിലർ കെ.എസ്. ശബരീനാഥ്, കെ–ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം.
റിയാസ്, എടവക പഞ്ചായത്ത് അംഗം ഷിൽസൺ മാത്യു, ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൻ ശ്രീധർ, കണ്ടന്റ് മാനേജർ അജിൻ, വിഡിയോ ഹെഡ് നിധിൻ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

