ബിഹാറിലെ ബക്സർ ജില്ലയിൽ പരീക്ഷാ ചോദ്യപേപ്പറുകൾ വെള്ളക്കെട്ടിൽ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഒമ്പത്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ത്രൈമാസ പരീക്ഷകളുമായി ബന്ധപ്പെട്ട
ചോദ്യപേപ്പറുകളാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സംഭവത്തിൽ വിശദീകരണവുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി.
വിതരണ കേന്ദ്രത്തിൽ നിന്നും സ്കൂളുകളിലേക്ക് ചോദ്യപേപ്പറുകൾ അയക്കുന്നതിനായി തരംതിരിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മഴയാണ് ദൃശ്യങ്ങൾക്ക് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: “പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് വിദ്യാലയങ്ങളിലേക്ക് ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്നതിനിടയിലാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.” ചോദ്യപേപ്പറുകൾ വെള്ളക്കെട്ടിൽ കിടക്കുന്നതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വകുപ്പ് അറിയിച്ചു.
ചോദ്യപേപ്പറുകളും ഉത്തരമെഴുതാനുള്ള പേപ്പറുകളും ഉൾപ്പെട്ട പാക്കറ്റുകൾ സുരക്ഷിതമാണെന്നും സീൽ ചെയ്ത പാക്കറ്റുകൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകുന്നു.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ ത്രൈമാസ പരീക്ഷകൾ ജില്ലയിൽ സുഗമമായി നടന്നിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്ത് വിവിധ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട
വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന ഈ വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

