കേന്ദ്രസർക്കാർ നടപടികൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ബോംബെ ഹൈക്കോടതി രംഗത്തെത്തി. പോലീസ് സേന ഭരണാധികാരികളുടെ സേവകരല്ലെന്നും, മറിച്ച് ജനങ്ങളുടെ സേവകരാണെന്നും കോടതി ഓർമ്മിപ്പിച്ചു.
എസ്ഡിപിഐ നേതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണ്ണായക പരാമർശങ്ങൾ ഉണ്ടായത്. ഭരണകൂടത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനും പൗരന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടികളെ ചോദ്യം ചെയ്തു.
“കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല.” എന്ന് കോടതി ചൂണ്ടിക്കാട്ടി. മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതിനെക്കുറിച്ചും കോടതി അതൃപ്തി രേഖപ്പെടുത്തി.
“മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ നാടുകടത്തൽ നടപടി എങ്ങനെ സ്വീകരിക്കാൻ കഴിഞ്ഞു?.” എന്നും കോടതി ചോദിച്ചു. “കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പൗരന് അവകാശമില്ലേ ?.” എന്ന ചോദ്യവും കോടതി ഉയർത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

