സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ പുതിയ ഫീച്ചറുകൾക്കെതിരെ കർശന നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത്. ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോൺ നമ്പർ വെളിപ്പെടുത്താതെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ അവസരമൊരുക്കുന്ന പുതിയ ‘യൂസർനെയിം’ അഥവാ ‘യൂസർ ഐഡി’ ഫീച്ചറുകളെക്കുറിച്ചാണ് സർക്കാർ വിശദീകരണം തേടിയിരിക്കുന്നത്.
ഈ വിഷയത്തിൽ വാട്സാപ്പിന് പുറമെ ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾക്കും കേന്ദ്രം നോട്ടീസ് അയച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.
ഈ ഫീച്ചർ ഉപയോഗിച്ച് ആൾമാറാട്ടം നടത്തുന്നതും തട്ടിപ്പുകൾ അരങ്ങേറുന്നതും തടയാൻ പ്ലാറ്റ്ഫോമുകൾ സ്വീകരിച്ചിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ, വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം ഫീച്ചറുമായി’ ബന്ധപ്പെട്ട
വിവരങ്ങൾ മൂന്നു ദിവസത്തിനകം കൈമാറാൻ ആവശ്യപ്പെട്ട് മെറ്റയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയിരുന്നു. സാങ്കേതിക വിദ്യയുടെ മറവിൽ നടക്കുന്ന കുറ്റകൃത്യങ്ങളും വഞ്ചനയും തടയുന്നതിൽ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം സർക്കാർ അടിവരയിട്ടു വ്യക്തമാക്കുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് എല്ലാ പ്ലാറ്റ്ഫോമുകൾക്കും നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

