തേഞ്ഞിപ്പലം: കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന് തുല്യപൗരത്വ ബോധം പകർന്നു നൽകുന്നതിൽ മുസ്ലിം ലീഗ് രാഷ്ട്രീയം നിർണായകമായ പങ്കുവഹിച്ചതായി എഴുത്തുകാരനും സാംസ്കാരിക വിമർശകനുമായ ഷാജഹാൻ മാടമ്പാട്ട് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാലയുടെ സി.എച്ച്.
മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിച്ച എം.ഐ. തങ്ങൾ അനുസ്മരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“ന്യൂനപക്ഷ രാഷ്ട്രീയം, കേരളാ മാതൃക, ഇന്ത്യൻ സാധ്യത” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
വായനയെയും എഴുത്തിനെയും ജീവിതചര്യയാക്കിയ വ്യക്തിത്വമായിരുന്നു എം.ഐ. തങ്ങൾ എന്നും, അദ്ദേഹത്തിലൂടെയാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ആഴവും പരപ്പും താൻ അടുത്തറിഞ്ഞതെന്നും അദ്ദേഹം അനുസ്മരിച്ചു.
സി.എച്ച്. ചെയർ പ്രഥമ ഡയറക്ടർ പി.എ.
റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ പ്രമുഖർ സംസാരിച്ചു. ഗ്രെയിസ് ജനറൽ സെക്രട്ടറി സയ്യിദ് അബ്ദുൽ അഷ്റഫ്, വൈസ് ചെയർമാൻ ഇബ്രാഹിം മുഹമ്മദ്, കാലിക്കറ്റ് സർവകലാശാല മുൻ റജിസ്ട്രാർ ഡോ.
പി.പി. മുഹമ്മദ്, ഗവേർണിങ് ബോർഡ് അംഗം ഡോ.
എ.കെ. ഷാഹിന മോൾ, കെ.എസ്.
ഹരിഹരൻ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ഡോ.
ഔസാഫ് അഹ്സൻ, ഡോ. സുബൈർ ഹുദവി, ഡോ.
അബ്ദുല്ല അബ്ദുൽ ഹമീദ്, ആരിഫ് സെയിൻ, വി.എസ്. അബൂബക്കർ, ഡാനിഷ്, സി.എച്ച്.
ചെയർ ഡയറക്ടർ ഖാദർ പാലാഴി, ഗ്രെയിസ് അസോസിയേറ്റ് അംഗം അശ്റഫ് തൂണേരി തുടങ്ങിയവരും അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

