കോട്ടയം കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ നിർമിച്ച പുതിയ സെമിനാർ ഹാളിനുള്ളിൽ വാട്ടർ ടാങ്ക് ഉൾപ്പെട്ട സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഏകദേശം ഒരു കോടി രൂപ ചെലവഴിച്ച് ജീവനക്കാരുടെ പരിശീലന ആവശ്യങ്ങൾക്കായി നിർമിച്ച ഒറ്റനില കെട്ടിടത്തിന്റെ മുകളിലെ ഹാളിനുള്ളിലാണ് വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത്. നിർമ്മാണ വേളയിൽ ടാങ്ക് മാറ്റിസ്ഥാപിക്കാത്തതാണ് ഇത്തരമൊരു സാങ്കേതിക പിഴവിന് കാരണമായത്.
ഹാളിനുള്ളിൽ ടാങ്ക് ഉള്ള വിവരം പുറത്തറിയാതിരിക്കാൻ ഇതിനു ചുറ്റും പ്രത്യേക കാബിൻ നിർമിച്ചിരിക്കുകയാണ് അധികൃതർ. നിലവിൽ ഈ ടാങ്ക് പുറത്തേക്ക് മാറ്റണമെങ്കിൽ കെട്ടിടത്തിന്റെ ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചു നീക്കേണ്ടി വരും.
അല്ലെങ്കിൽ ടാങ്ക് ഉള്ളിൽ വെച്ചുതന്നെ പൊളിച്ചു മാറ്റേണ്ട സാഹചര്യം ഉടലെടുത്തിട്ടുണ്ട്.
കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാത്ത രീതിയിൽ ടാങ്ക് എങ്ങനെ പുറത്തെത്തിക്കാം എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോൾ അധികൃതർ. സംഭവത്തിൽ പ്രതികരണവുമായി ഡോ.
കെ.എസ്.മിനി, ഡിഎംഒ രംഗത്തെത്തി. “വാട്ടർ ടാങ്ക് പുറത്തേക്കു മാറ്റിയശേഷം നിർമാണം നടത്തണമെന്നു പൊതുമരാമത്ത് വകുപ്പിനോട് അന്നേ നിർദേശിച്ചിരുന്നതാണ്.
എന്നാൽ അതു പരിഗണിക്കാതെ ഹാൾ നിർമിച്ചതാണു പ്രശ്നത്തിനു കാരണം” എന്ന് അവർ വ്യക്തമാക്കി. നിർമ്മാണത്തിലെ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

