സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തായി ഈ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.
വരും 2-3 ദിവസങ്ങൾക്കുള്ളിൽ ഈ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയുടെ തീവ്രത കണക്കിലെടുത്ത് നാളെ 11 ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലും ജാഗ്രത തുടരുകയാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

