യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 30-ൽ അധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം.
പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നുവെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. നഗരത്തിലെ വിവിധ ജനവാസ കേന്ദ്രങ്ങളും വൻകിട
കെട്ടിട സമുച്ചയങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം നടന്നത്.
ഇന്നലെ രാത്രി ആരംഭിച്ച ആക്രമണം ഇന്നു രാവിലെ മൂന്നര വരെ നീണ്ടുനിന്നു. കീവിലെ ഏകദേശം മൂന്നര ഡസനോളം സ്ഥലങ്ങളിൽ റഷ്യൻ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി രംഗത്തെത്തി. “റഷ്യ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി പറഞ്ഞു.” അതേസമയം, തങ്ങളുടെ ലക്ഷ്യം യുക്രെയ്നിലെ ഊർജനിലയങ്ങൾ മാത്രമാണെന്ന് റഷ്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

