ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷങ്ങൾ ഈ മാസം 19 മുതൽ 28 വരെ അതീവ ഭക്തിനിർഭരമായി നടക്കും. തീർഥാടന കേന്ദ്രത്തിൽ വിവിധ ദിവസങ്ങളിലായി വിപുലമായ കർമ്മങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
തിരുനാൾ ദിനങ്ങളിൽ രാവിലെ 5.30, 6.45, 8.30, 10, ഉച്ചയ്ക്ക് 2.30, 3.30, വൈകിട്ട് 5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 19-ാം തീയതി രാവിലെ 11.15-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും.
തുടർന്ന് 11.30-ന് മാർ ജോസഫ് പെരുന്തോട്ടം കുർബാന അർപ്പിക്കും. വിവിധ ദിവസങ്ങളിലെ കുർബാനകൾക്ക് നേതൃത്വം നൽകുന്നവർ:
21-ാം തീയതി രാവിലെ 11.30-ന് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
22-ാം തീയതി രാവിലെ 11.30-ന് മാർ ജോസഫ് കൊല്ലംപറമ്പിൽ. 24-ാം തീയതി വൈകിട്ട് 5-ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
25-ാം തീയതി രാവിലെ 11.30-ന് മാർ ജോസഫ് പുളിക്കൽ. 26-ാം തീയതി 11.30-ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
27-ാം തീയതി രാവിലെ 11.30-ന് മാർ ജേക്കബ് മുരിക്കൻ എന്നിവർ കുർബാന അർപ്പിക്കും. അന്ന് വൈകിട്ട് 5-ന് ആർച്ച് ബിഷപ് മാർ തോമസ് തറയിൽ കുർബാന അർപ്പിക്കും.
പ്രധാന തിരുനാൾ ദിനമായ 28-ാം തീയതി പുലർച്ചെ 4.45-നും 6-നും കുർബാനകൾ നടക്കും. രാവിലെ 7-ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ച അപ്പം വെഞ്ചരിക്കും.
8.30-ന് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിക്കും. തിരുനാൾ ദിനത്തിലെ പ്രധാന കുർബാന രാവിലെ 10.30-ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അർപ്പിക്കും.
ഉച്ചയ്ക്ക് 12.30-ന് പ്രദക്ഷിണം നടക്കും. തിരുനാൾ ദിവസങ്ങളിൽ കബറിട
ദേവാലയം 24 മണിക്കൂറും വിശ്വാസികൾക്കായി തുറന്നിടുമെന്ന് തീർഥാടനകേന്ദ്രം റെക്ടർ ഫാ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, ഫൊറോനാ വികാരി ഫാ.സക്കറിയാസ് ആട്ടപ്പാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ.
മാത്യു കുറ്റിയാനിക്കൽ, വൈസ് റെക്ടർമാരായ ഫാ.ജോസഫ് അമ്പാട്ട്, ഫാ. ആന്റണി തോണക്കര, ഫാ.
ജോസഫ് പൊയ്യാനിയിൽ എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

