ഫുട്ബോൾ പ്രിയർ തങ്ങളുടെ ഇഷ്ടടീമിനോടുള്ള സ്നേഹം ജെഴ്സികളിലും കൊടിതോരണങ്ങളിലും ഒതുക്കുമ്പോൾ, വ്യത്യസ്തമായൊരു മാതൃക തീർക്കുകയാണ് പള്ളിക്കത്തോട് കദളിമറ്റം ചേരിക്കൽ സജിൻ തോമസ്. അർജന്റീനയോടുള്ള കടുത്ത ആരാധന മൂലം തന്റെ സ്വന്തം ജീപ്പിനെ ഒരു സഞ്ചരിക്കുന്ന സ്മാരകമാക്കി അദ്ദേഹം മാറ്റിയിരിക്കുകയാണ്.
അർജന്റീന ദേശീയ ടീമിലെ താരങ്ങളുടെയും ക്യാപ്റ്റൻ ലയണൽ മെസ്സിയുടെയും മനോഹരമായ ചിത്രങ്ങൾ ജീപ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കിരീടം സ്വന്തമാക്കിയ ചരിത്ര നിമിഷം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ജീപ്പിൽ പതിപ്പിച്ചിരിക്കുന്നത് ഫുട്ബോൾ പ്രേമികൾക്ക് കൗതുകകരമായ കാഴ്ചയാണ്.
സൈനിക സേവനത്തിന് ശേഷം വിരമിച്ച സജിൻ തോമസ് നിലവിൽ പള്ളിക്കത്തോട് ടൗണിൽ പച്ചക്കറി വ്യാപാരം നടത്തിവരികയാണ്. കായികരംഗത്തോടുള്ള തന്റെ അഭിനിവേശം വാഹനത്തിലൂടെ പ്രകടമാക്കുന്ന ഈ മുൻ സൈനികന്റെ പ്രവൃത്തി ഇപ്പോൾ പ്രദേശത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

