വയനാട്ടിലെ വിപണിയിൽ കോഴിമുട്ടയുടെ വിലയിൽ രേഖപ്പെടുത്തിയ വൻ വർധന സാധാരണക്കാരെയും ചെറുകിട ഹോട്ടൽ വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു.
ഒരു മാസം മുൻപ് വരെ 6 മുതൽ 7 രൂപ വരെ വിലയുണ്ടായിരുന്ന സാധാരണ മുട്ടയ്ക്ക് നിലവിൽ ചില്ലറ വിപണിയിൽ 8.50 രൂപ മുതൽ 9 രൂപ വരെയാണ് ഈടാക്കുന്നത്. വിപണിയിൽ ആവശ്യക്കാരേറെയുള്ള നാടൻ കോഴിമുട്ടയുടെ വില 10 രൂപ വരെ ഉയർന്നു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ വിലനിലവാരം ഇങ്ങനെയാണ്: കൽപറ്റ: വെള്ള മുട്ട 8.50 രൂപ, നാടൻ മുട്ട
10 രൂപ.
ബത്തേരി: വെള്ള മുട്ട 8 രൂപ, നാടൻ മുട്ട
9 മുതൽ 10 രൂപ വരെ. താറാവ് മുട്ട
12 മുതൽ 13 രൂപ വരെ.
പുൽപള്ളി: വെള്ള മുട്ട 8 രൂപ, നാടൻ മുട്ട
9 രൂപ.
പനമരം: വെള്ള മുട്ട 8 രൂപ, നാടൻ മുട്ട
8.50 രൂപ.
കാവുംമന്ദം: വെള്ള മുട്ട 7.80 രൂപ, നാടൻ മുട്ട
8.50 രൂപ.
മാനന്തവാടി: വെള്ള മുട്ട 8 രൂപ, നാടൻ മുട്ട
10 രൂപ. വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങൾ
തമിഴ്നാട് സർക്കാർ നടപ്പിലാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട
ഉൾപ്പെടുത്തിയത് വിതരണത്തെ ബാധിച്ചിട്ടുണ്ട്. കേരളത്തിലേക്ക് മുട്ട
പ്രധാനമായും എത്തുന്നത് തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ്. ഈ പദ്ധതി കാരണം കേരളത്തിലേക്കുള്ള മുട്ടയുടെ വരവ് ഗണ്യമായി കുറഞ്ഞതായാണ് വ്യാപാരികളുടെ വിലയിരുത്തൽ.
കൂടാതെ, കോഴിത്തീറ്റയുടെ വിലയിലുണ്ടായ വർധനയും ഉൽപാദനച്ചെലവ് കൂട്ടി. നിലവിൽ 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപയാണ് വില.
വ്യാപാരികളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം, നാമക്കലിൽ നിന്ന് പ്രതിദിനം 2,12,45,000 മുട്ടയാണ് കേരളത്തിലേക്ക് എത്തുന്നത്. മൊത്തവ്യാപാരികൾ വരവിൽ കുറവില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, നാമക്കലിലെ ഫാം ഗേറ്റിലെ വില വർധന വിപണിയെ ബാധിച്ചിട്ടുണ്ട്.
2025 മാർച്ചിൽ 5.80 രൂപയായിരുന്ന മുട്ട വില, 2026 ഏപ്രിലിൽ 6.40 രൂപയായും, ജൂണിൽ 6.50 രൂപയായും വർധിക്കുകയായിരുന്നു.
ഹോട്ടൽ വിഭവങ്ങൾക്കും വില കൂടി
മുട്ടയുടെ വില കുതിച്ചുയർന്നതോടെ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണസാധനങ്ങളുടെ വിലയും വർധിപ്പിച്ചു. മുൻപ് 30 രൂപയുണ്ടായിരുന്ന ഡബിൾ ഓംലറ്റിന് ഇപ്പോൾ 40 രൂപ നൽകണം.
വിലക്കയറ്റം കാരണം പല ചായക്കടകളിലും മുട്ട ഉപയോഗിച്ചുള്ള വിഭവങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ വ്യാപാരികൾ നിർബന്ധിതരായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

