അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് കേസിലെ അന്വേഷണം നിർണ്ണായക വഴിത്തിരിവിലേക്ക്. കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് വൻതോതിൽ വിദേശ കറൻസികളും സ്വർണ്ണവും കണ്ടെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് കൈക്കലാക്കിയ ആയിരത്തിലധികം അമേരിക്കൻ ഡോളറാണ് പ്രതികളുടെ ഒളിത്താവളങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്. ഇതിനുപുറമെ പതിനൊന്ന് ഗ്രാം സ്വർണ്ണവും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അവിനാശ് ശുക്ളയുടെ യോഗ സെന്റർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. അയോധ്യയിൽ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് പണം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന വലിയ പെട്ടികൾ പോലീസ് കണ്ടെത്തി.
ഈ പെട്ടികളിൽ ഭക്തർക്ക് സംഭാവന നൽകാനായി കൃത്രിമമായി തയ്യാറാക്കിയ ക്യൂ ആർ കോഡുകൾ ഒട്ടിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയുടെ ജന്മനാടായ പ്രതാപ്ഗഡിലെ പ്രമുഖ ആഭരണശാലകളിലും പോലീസ് സംഘം പരിശോധന നടത്തി.
ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണം ഇവിടെ വിറ്റഴിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഈ നടപടി. കേസിന്റെ ഭാഗമായി പ്രതിയെ മുറിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി.
ജൂൺ 5-ന് അവിനാശ് ശുക്ളയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയടങ്ങിയ ബാഗ് പോലീസും ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് പിടിച്ചെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നത് കേസിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രതിക്കെതിരായ തെളിവുകൾ ശക്തമാകുന്ന സാഹചര്യത്തിൽ അന്വേഷണം കൂടുതൽ വിപുലമാക്കിയിരിക്കുകയാണ് അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

