ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് ഇറാൻ ഔദ്യോഗിക ക്ഷണമേകി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുതിർന്ന നേതാക്കളായ സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.
ഇതിനുപുറമെ, ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജുവിനും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്. ജൂലൈ 5 മുതൽ 9 വരെ ടെഹ്റാൻ, ഖോം, മശ്ഹദ് എന്നിവിടങ്ങളിലായാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ നിതിൻ നബി എന്നിവരെയും ഇറാൻ പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെൻ്റിനെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈനും, വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ചടങ്ങിൽ പങ്കെടുക്കും.
മാർച്ച് 1-ന് ടെഹ്റാനിലെ ഔദ്യോഗിക വസതിയിൽ വെച്ച് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ചടങ്ങുകളുടെ ഭാഗമായി ജൂലൈ 9-നാണ് സംസ്കാര കർമ്മങ്ങൾ നടക്കുക.
അതേസമയം, ഹോർമൂസ് കടലിടുക്കിൽ കൂറ്റൻ കപ്പൽ മണൽത്തിട്ടയിലിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. നിശ്ചയിക്കപ്പെട്ട
റൂട്ടിലൂടെയല്ലാതെ സഞ്ചരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മണൽത്തിട്ടയിൽ കുടുങ്ങിക്കിടക്കുന്ന കപ്പലിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഖത്തറിൻ്റെ അഭിപ്രായപ്രകാരം കപ്പലിന് ചുറ്റുമുള്ള മൈനുകൾ നീക്കം ചെയ്യുന്നത് ഏറെ സങ്കീർണ്ണമാണ്, ഇതിനായി അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധ സഹായം അനിവാര്യമാണെന്നും ഖത്തർ അറിയിച്ചു. അതിനിടെ, ദോഹയിൽ അമേരിക്കൻ-ഇറാൻ പ്രതിനിധികൾ സമാധാന ചർച്ചകളുടെ ഭാഗമായ സാങ്കേതിക വിഷയങ്ങളിൽ ആശയവിനിമയം പുനരാരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

