ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ കോംഗോയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കോംഗോ അട്ടിമറി സൂചനകൾ നൽകിയിരുന്നു. ഏഴാം മിനിറ്റിൽ ബ്രയാൻ സിപ്പെംഗയിലൂടെ കോംഗോ ലീഡ് നേടി.
താരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഗോളായിരുന്നു ഇത്. മത്സരത്തിന്റെ 75-ാം മിനിറ്റ് വരെ പതറിയ ഇംഗ്ലീഷ് പടയ്ക്ക് തിരിച്ചടിക്കാനായില്ല.
എന്നാൽ, നിർണായക ഘട്ടത്തിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിച്ചു. 75-ാം മിനിറ്റിൽ സമനില ഗോൾ നേടിയ കെയ്ൻ, 86-ാം മിനിറ്റിൽ വിജയഗോളും സ്വന്തമാക്കി.
ഈ ലോകകപ്പിൽ ഇതിനകം അഞ്ച് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 75 മിനിറ്റോളം കോംഗോയുടെ നിയന്ത്രണത്തിലായിരുന്ന മത്സരം വെറും 10 മിനിറ്റിനുള്ളിൽ ഇംഗ്ലണ്ട് തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.
ടീം പ്രതിസന്ധിയിലാകുമ്പോൾ നായകന്റെ ഉത്തരവാദിത്തം എന്താണെന്ന് ഒരിക്കൽ കൂടി ഹാരി കെയ്ൻ തെളിയിച്ചു. 1966-ൽ ലോകകിരീടം ചൂടിയതിന് ശേഷം നീണ്ട
60 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിരീടപ്രതീക്ഷയോടെയാണ് ഇംഗ്ലണ്ട് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

