ഭോപ്പാൽ: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ കൊച്ചി കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നടപടി.
കേസിലെ പ്രതിയും യുവതിയുടെ ഭർത്താവുമായ ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതി തള്ളിക്കളഞ്ഞു. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് ഹർജിയിൽ വിധി പറഞ്ഞത്.
നിലവിൽ കൊച്ചിയിൽ താമസിച്ചുവരുന്ന ഫർമാനും യുവതിയും തങ്ങൾക്ക് നൽകിയ പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, മധ്യപ്രദേശ് കോടതി ജാമ്യാപേക്ഷ തള്ളിയ വിവരം ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ, അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടുന്നതിനും ജാമ്യത്തിനായി മധ്യപ്രദേശിലെ കീഴ്ക്കോടതിയെ സമീപിക്കുന്നതിനുമായി ഫർമാന് ഒരു മാസത്തെ സാവകാശം കേരള ഹൈക്കോടതി അനുവദിച്ചിരുന്നു. ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് മധ്യപ്രദേശിലെ പ്രത്യേക കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
ഈ സാഹചര്യത്തിലാണ് ദമ്പതികൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. പ്രസ്തുത ഹർജിയിൽ നാളെ ഹൈക്കോടതി വാദം കേൾക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

