കുംഭമേളയിലെ ദൃശ്യങ്ങളിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയയായ മോണോലിസയുടെ ഭര്‍ത്താവ് ഹര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മധ്യപ്രദേശ് മണ്ഡലേശ്വര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസ് അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുമെന്നും കോടതി വിലയിരുത്തി. പ്രതി സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
ജാമ്യാപേക്ഷ തള്ളിയതോടെ ഹര്‍മാനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മധ്യപ്രദേശ് പോലീസ് മുന്നോട്ടുപോകാനാണ് സാധ്യത. ഇതിനിടെ, കീഴ്ക്കോടതിയുടെ ഉത്തരവിന് പിന്നാലെ തനിക്കെതിരെയുള്ള അറസ്റ്റ് തടഞ്ഞുകൊണ്ട് നേരത്തെയുണ്ടായിരുന്ന ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹര്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു.
ഈ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

