മട്ടന്നൂർ പോളിടെക്നിക് കോളജിൽ നടന്ന പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ക്രമക്കേട് നടത്തിയ സംഭവത്തിൽ വിദ്യാർഥിക്കെതിരെ നിയമനടപടി സ്വീകരിച്ചു. ബുധനാഴ്ച നടന്ന കെജിസിഇ (KGCE) പരീക്ഷയ്ക്കിടെയാണ് സംഭവം അരങ്ങേറിയത്.
പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ സിറ്റി പൊലീസ് കമ്മിഷണർക്ക് ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട
വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

