കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ ദാരുണമായ അപകടത്തിൽ പരിക്കേറ്റ കൗശൽ എന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും, പ്രായോഗിക തലത്തിൽ സഹായം ലഭിക്കാത്തത് കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിലവിൽ ക്രിറ്റിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കൗശലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തീരുമാനമെടുക്കാൻ മെഡിക്കൽ ബോർഡ് നാളെ യോഗം ചേരും. സ്വകാര്യ ആശുപത്രിയിൽ മാത്രം ഇതുവരെ അഞ്ച് ലക്ഷം രൂപയിലധികം ചികിത്സാ ചെലവായിട്ടുണ്ട്.
ഈ ഭീമമായ തുക കണ്ടെത്താൻ കഴിയാതെ വലയുന്ന കുടുംബത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന്, കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സർക്കാർ വാഗ്ദാനം ചെയ്ത അടിയന്തര ധനസഹായം ലഭ്യമാക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

