സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട നയപരമായ നിലപാടുകൾ മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, വീര്യം കുറഞ്ഞ മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി നിരക്കാണ് കേരളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയുമായി താരതമ്യപ്പെടുത്തിയപ്പോൾ കേരളത്തിലെ നികുതി നിരക്ക് ഇതിനകം തന്നെ വളരെ കൂടുതലാണെന്ന വസ്തുതയും മുഖ്യമന്ത്രി സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
നികുതി വകുപ്പിന്റെ ചുമതല നികുതി നിശ്ചയിക്കുക മാത്രമാണെന്നും, മദ്യവിൽപനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന് അനുസൃതമായാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“വിൽക്കേണ്ട എന്നാണു തീരുമാനമെങ്കിൽ വിൽക്കില്ല.
മറിച്ചു റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെങ്കിൽ അപ്പോൾ ചുമത്തേണ്ട നികുതി നിശ്ചയിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.” വിൽപനയുമായി ബന്ധപ്പെട്ട
തുടർനടപടികൾ എക്സൈസ് വകുപ്പിന്റെയും ബെവ്കോയുടെയും കർശന നിയന്ത്രണത്തിലായിരിക്കും. നികുതി ഘടനയുമായി ബന്ധപ്പെട്ട
വിജ്ഞാപനം പുറത്തിറങ്ങിയെന്നതുകൊണ്ട് മാത്രം വിൽപനയ്ക്ക് അനുമതി ലഭിച്ചുവെന്ന് അർത്ഥമില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചത് മുൻ ഇടതുപക്ഷ സർക്കാരാണെന്നും, നിലവിൽ ഇതിനെതിരെ ഉയരുന്ന എതിർപ്പുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരിന്റെ പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ പുതിയ നികുതി ഘടന ഉൾപ്പെടുത്തിയുള്ള ധനബില്ല് കേരള നിയമസഭ ശബ്ദവോട്ടോടെ പാസാക്കി.
ജൂലൈ 01, 2026-ലാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

