അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതുവരെ ക്ഷേത്രം സന്ദർശിച്ചിട്ടില്ലെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
പ്രാണപ്രതിഷ്ഠ നടന്നിട്ട് രണ്ടര വർഷത്തോളമായിട്ടും അമിത് ഷാ ക്ഷേത്രത്തിൽ എത്തിയിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശങ്ങൾ ഇങ്ങനെ: “അമിത് ഷാ രാമക്ഷേത്രത്തിൽ പോയിട്ടില്ല.
പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായി. അദ്ദേഹം ഇതുവരെ പോയിട്ടില്ല.
രാമക്ഷേത്രം സ്ഥാപിച്ചിട്ട് 891 ദിവസമായിട്ടും ഷാ ശ്രീരാമന്റെ പാദങ്ങൾ തൊടാൻ പോലും ഒരിക്കൽ പോലും ക്ഷേത്രം സന്ദർശിച്ചിട്ടില്ല”. രാമനെ പ്രകീർത്തിക്കുന്നതിനും രാഷ്ട്രീയ നേട്ടങ്ങൾക്കായി ക്ഷേത്രത്തെ ഉപയോഗിക്കുന്നതിനും ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ ഉത്തരവാദിത്തപ്പെട്ട
സ്ഥാനത്തിരിക്കുന്നവർ തന്നെ ക്ഷേത്രദർശനത്തിന് വിമുഖത കാണിക്കുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

