ജോർജിയയിലെ ആശുപത്രികളിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ഒൻപത് പേരിൽനിന്നായി 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഈരാറ്റുപേട്ട സ്വദേശിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വിദേശത്ത് ജോലി അവസരങ്ങൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതി വലിയ തുക കൈക്കലാക്കുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കഴിഞ്ഞ മാസം ആദ്യം മുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നേരത്തെ പരാതി നൽകിയിരുന്നു.
ഇയാൾ കഴിഞ്ഞ മാസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ജോർജിയയിലേക്ക് യാത്ര തിരിച്ചുവെന്നും അവിടെ എത്തിയതായി അറിയിച്ചിരുന്നെന്നും വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇയാൾ ജോർജിയയിൽ എത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ജൂൺ 4-ാം തീയതി പ്രതി മുംബൈയിൽ എത്തിയതായും അവിടെനിന്ന് കശ്മീരിലേക്ക് കടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായവരുടെ പരാതിയിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

